ഇന്‍-കാര്‍ ഓഡിയോ എക്‌സ് എവി- എഎക്‌സ് 5000

Wednesday 27 June 2018 1:01 am IST
ഡ്രൈവിങ് ലക്ഷ്യമാക്കുന്ന രീതിയില്‍ ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ ഡ്രൈവറുടെ കൈ സ്റ്റീയറിങ്ങ് വീലില്‍നിന്ന് എടുക്കാതെ തല്‍സമയം ദിശകള്‍ ലഭ്യമാകും. യാത്രക്കിടയില്‍ ശ്രദ്ധമാറാതെ ലളിതമായ ഇന്റര്‍ഫേസിലൂടെ സമീപത്തുള്ള സ്റ്റോപ്പ് ഓവറുകളെ ശക്തമായ പുതിയ വോയ്സ് ആക്ഷനുകളിലൂടെ തിരയാനാവും. ദിശകള്‍, സംഗീതം, മെസേജിങ് തുടങ്ങിയവയ്ക്കുവേണ്ടി കാര്‍ഡുകളായി ക്രമീകരിക്കാം. ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

സോണിയുടെ പുതിയ ഇന്‍-കാര്‍ എവി റിസീവര്‍ എക്സ് എവി-എഎക്സ് 5000 പുറത്തിറക്കി. 17.6 സെ.മി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, വിപുലമായ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, വര്‍ദ്ധിച്ച ഉപയോഗക്ഷമത, മികച്ച ശബ്ദഗുണമേ എന്നിവ ഇതിന്റെ സവിശേഷതകളാണ്. എക്സ് എവി-എഎക്സ് 5000 യാത്രകളില്‍ ആന്‍ഡ്രോയിഡ് ഓട്ടോയും, ആപ്പിള്‍ കാര്‍പ്ലേയും വഴി സ്മാര്‍ട്ടായ ഡ്രൈവിങ് സാധ്യമാക്കും. നാവിഗേറ്റ് ചെയ്യാനും, ഇന്റലിജന്റ് വോയ്‌സ് കണ്‍ട്രോള്‍ വഴി ഉപയോക്താവിന്റെ ഫോണില്‍നിന്ന് ആശയവിനിമയം നടത്താനും കഴിയും. 

ഡ്രൈവിങ് ലക്ഷ്യമാക്കുന്ന രീതിയില്‍ ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ ഡ്രൈവറുടെ കൈ സ്റ്റീയറിങ്ങ് വീലില്‍നിന്ന് എടുക്കാതെ തല്‍സമയം ദിശകള്‍ ലഭ്യമാകും. യാത്രക്കിടയില്‍ ശ്രദ്ധമാറാതെ ലളിതമായ ഇന്റര്‍ഫേസിലൂടെ സമീപത്തുള്ള സ്റ്റോപ്പ് ഓവറുകളെ ശക്തമായ പുതിയ വോയ്സ് ആക്ഷനുകളിലൂടെ തിരയാനാവും. ദിശകള്‍, സംഗീതം, മെസേജിങ് തുടങ്ങിയവയ്ക്കുവേണ്ടി കാര്‍ഡുകളായി ക്രമീകരിക്കാം. ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുകയും ചെയ്യും.  

ആപ്പിള്‍ കാര്‍പ്ലേ വഴി ഐഫോണ്‍ കാറില്‍ സ്മാര്‍ട്ടും, സുരക്ഷിതവുമായ രീതിയില്‍ ഉപയോഗിക്കാനാവും. കാര്‍പ്ലേ, കാര്‍ ഓഡിയോ ഡിസ്പ്ലേകളും കണ്‍ട്രോളുകളും വഴി ഐഫോണുമായി തടസ്സങ്ങളില്ലാതെ സമന്വയിപ്പിക്കും. 

മാപ്പുകളിലൂടെ നാവിഗേറ്റ് ചെയ്യുക, പ്ലേ ലിസ്റ്റുകള്‍ ക്രമീകരിക്കുക, ഫോണ്‍ കോളുകള്‍ ചെയ്യുക എന്നിവ ഇതില്‍ സാധ്യമാകും. ഇവയെല്ലാം സ്മൂത്തായ, ബെസ്സെല്‍-ലെസ്സ് ഡിസ്പ്ലേ വഴി ചെയ്യാനാകും. ഇത് കാറിന്റെ ഡാഷ്ബോര്‍ഡുമായി നിരന്തരം സമന്വയിപ്പിക്കുന്നു. 

എക്സ്ട്രാ ബാസ്സ് എഞ്ചിന്‍ ശബ്ദത്തെ പിന്നിലാക്കുകയും, ഏത് വോള്യം ലെവലിലും മികച്ച ശബ്ദം പുനഃസൃഷ്ടിക്കുകയും ചെയ്യും. ഇത് 2-മോഡ് ബൂസ്റ്റ് ഘട്ടങ്ങളെയും, ആകര്‍ഷകവും ഉയര്‍ന്നതുമായ ബൂസ്റ്റ് ക്രമീകരണങ്ങളെയും ഏകോപിപ്പിക്കും. ഒരു ബില്‍റ്റ് ഇന്‍ 4 ചാനല്‍ ആംപ്ലിഫയര്‍ 55 വാട്ട്സ് എക്സ്4 ഔട്ട് പുട്ട് പവര്‍, ഡിആര്‍എ 2പവര്‍ ഐസി വഴി ലഭ്യമാക്കുന്നു. പുതിയ എക്സ് എവി-എഎക്സ് 5000ലുള്ള ഡിഎസ്ഒ സ്പീക്കറുകള്‍ ഡാഷ്ബോര്‍ഡിലുള്ളത് പോലുള്ള വൈവിധ്യമാര്‍ന്ന ശബ്ദം സൃഷ്ടിക്കുന്നു. 

വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ലിവര്‍ റിവേഴ്സിലേക്ക് മാറ്റുമ്പോള്‍, അല്ലെങ്കില്‍ ഹോം സ്‌ക്രീനിലെ റിയര്‍ ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ബന്ധിപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ ക്യാമറയിലെ ചിത്രം കാണാനാകും. റിയര്‍ ക്യാമറ സുരക്ഷിതമായി പിന്നിലേക്ക് എടുക്കാന്‍ സഹായിക്കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹിതം സ്‌ക്രീന്‍ വഴി ഇതിന്റെ ഫീഡ് കാണുന്നതിന് സഹായിക്കും. ഇരട്ട യുഎസ്ബി പോര്‍ട്ടുകളില്‍ ഉപയോക്താവിന് ആപ്പിള്‍ കാര്‍പ്ലേ അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോക്കുള്ള സ്മാര്‍ട്ട്ഫോണ്‍ ബന്ധിപ്പിക്കുമ്പോള്‍, ഏത് മ്യൂസിക് ലൈബ്രറിയില്‍ നിന്നും സംഗീതം പ്ലേ ചെയ്യുന്നതിനായി വിവിധ സ്റ്റോറേജ് ഡിവൈസുകള്‍ ബന്ധിപ്പിക്കാം. എക്സ് എവി-എഎക്സ് 5000ന്റെ  വില 24,990.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.