റിയല്‍മിയുടെ 4 ജിബി, 64 ജിബി പതിപ്പ്

Wednesday 27 June 2018 1:03 am IST
കഴിഞ്ഞ മാസമാണ് ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളുമായി റിയല്‍മി 1 അവതിപ്പിച്ചത്. ഓപ്പോ രൂപകല്‍പ്പന ചെയ്ത് മികച്ച സവിശേഷതകളുമായി താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ച ആദ്യ സ്മാര്‍ട്ട് ഫോണാണ് റിയല്‍മി 1.

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ അതികായകരായ ഓപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മി 'മൂണ്‍ലൈറ്റ് സില്‍വറി'ന്റെ വില്‍പ്പന ആരംഭിച്ചു. 4 ജിബി റാം, 64 ജിബി റോം എന്നിവയോടെ എത്തുന്ന ഈ പുതിയ പതിപ്പിന്റെ വില 10,990 രൂപ.

കഴിഞ്ഞ മാസമാണ് ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളുമായി റിയല്‍മി 1 അവതിപ്പിച്ചത്. ഓപ്പോ രൂപകല്‍പ്പന ചെയ്ത് മികച്ച സവിശേഷതകളുമായി താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ച ആദ്യ സ്മാര്‍ട്ട് ഫോണാണ് റിയല്‍മി 1. നേരത്തെ അവതരിപ്പിച്ച പതിപ്പുകളില്‍ 3 ജിബി റാം- 32 ജിബി റോം 6 ജിബി റാം-128 ജിബി റോം എന്നിവയായിരുന്നു. പുതിയ പതിപ്പില്‍ 4 ജിബി റാം, 64 ജിബി റോം എന്നിവയും മൂണ്‍ലൈറ്റ് സില്‍വര്‍, സോളാര്‍ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളും ഉണ്ടാകും. 

3410 എംഎഎച്ച് ബാറ്ററി, എഐ ബാറ്ററി ആസൂത്രണം, കണിശമായ നിര്‍മിത ബുദ്ധി പ്രോസസ്സര്‍, മുഖം മനസ്സിലാക്കി അണ്‍ലോക്കു ചെയ്യുന്ന സംവിധാനം തുടങ്ങിയവയൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. എല്‍ഇഡി ഫ്‌ളാഷുമായി 13 എംപി പിന്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയും ഇതിലുണ്ട്. ഇവ രണ്ടും എആര്‍ സ്റ്റിക്കറുകള്‍ക്കു പിന്തുണ നല്‍കുന്നവയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.