ആശങ്ക വേണ്ട; ചര്‍മ്മം തിളക്കാം

Wednesday 27 June 2018 1:05 am IST
ചര്‍മ്മത്തിന്റെ തിളക്കമറ്റുപോകാതെ സൂക്ഷിക്കാന്‍ ചില വിദ്യകളുണ്ട്. വെള്ളരി, ക്യാരറ്റ്, ലെറ്റിയൂസ് തുടങ്ങി ജലാംശം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കുക. ഭക്ഷണത്തില്‍ വിത്തുകളും ഉണങ്ങിയ ഭക്ഷ്യയോഗ്യമായ കായകളും വേണ്ടത്ര ഉള്‍പ്പെടുത്തുക. ചര്‍മ്മം ആരോഗ്യത്തോടെ തിളങ്ങും. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് ചര്‍മ്മം വരണ്ട് പരുപരുത്തതാകുന്നത്.

ചര്‍മ്മത്തിന് തിളക്കമറ്റാല്‍ ആശങ്ക വേണ്ട.  ഇനി എന്തുചെയ്യുമെന്ന അങ്കലാപ്പില്‍ 'കെമിക്കല്‍സ്' വാരിത്തേക്കാന്‍  വരട്ടെ. ആശ്രയിക്കാന്‍ എത്രയോ ആയുര്‍വേദ ടിപ്‌സുകളുണ്ട്. ആദ്യം ചര്‍മ്മത്തിന്റെ പ്രകൃതം പഠിക്കണം.  ചില പ്രത്യേക സീസണുകളിലും പ്രായത്തിലും ചര്‍മ്മം വരണ്ടതും പരുപരുത്തതുമാകും. ചിലപ്പോള്‍ ചൊറിച്ചിലും അനുഭവപ്പെടും. അമ്പതു വയസ്സുകഴിഞ്ഞാലാണ് ഇതിന് സാധ്യത കൂടുതല്‍. തണുപ്പുകാലത്തും ഇതേ അസ്വസ്ഥതകള്‍ ചര്‍മ്മത്തിനുണ്ടാകും. ശരീരത്തിന്റെ  വാതപ്രകൃതമാകാം മുഖ്യകാരണം. 

ചര്‍മ്മത്തിന്റെ  തിളക്കമറ്റുപോകാതെ സൂക്ഷിക്കാന്‍ ചില വിദ്യകളുണ്ട്. വെള്ളരി, ക്യാരറ്റ്, ലെറ്റിയൂസ് തുടങ്ങി ജലാംശം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കുക. ഭക്ഷണത്തില്‍ വിത്തുകളും ഉണങ്ങിയ ഭക്ഷ്യയോഗ്യമായ കായകളും വേണ്ടത്ര ഉള്‍പ്പെടുത്തുക. ചര്‍മ്മം ആരോഗ്യത്തോടെ തിളങ്ങും. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് ചര്‍മ്മം വരണ്ട് പരുപരുത്തതാകുന്നത്. 

പ്രകൃത്യാ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുമടങ്ങിയ ഭക്ഷണം വേണ്ടത്ര കഴിക്കുക. സൂര്യകാന്തി കുരുക്കളും ബാദാമും ഫ്‌ളക്‌സ് സീഡും ചര്‍മ്മത്തെ കാക്കാന്‍ നല്ലതാണ്. ഹെര്‍ബല്‍ ചായ കുടിക്കുന്നത് പതിവാക്കുക.  ഇളം ചൂടില്‍ വേണം കുടിക്കാന്‍. ഇഞ്ചിയും നാരങ്ങയും പിഴിഞ്ഞുണ്ടാക്കുന്ന 'സ്‌പൈസി ടീ '  വൈകുന്നേരങ്ങളില്‍ ശീലമാക്കിയാല്‍ ദഹനക്കേട് ഉണ്ടാവില്ല. ചര്‍മ്മം സുന്ദരമാകണമെങ്കില്‍ ദഹനം സുഗമമാകണം. 

ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന്യം എപ്പോഴും മുഖചര്‍മത്തിനാണ്. ഏറെ മെനക്കെടാതെ മുഖം തിളക്കാവുന്നതേയുള്ളൂ. അതിന് കൈയെത്തും ദൂരത്തുള്ള ഔഷധികള്‍ തന്നെ ധാരാളം. ഇക്കൂട്ടത്തില്‍ കേമനാണ് കറ്റാര്‍ വാഴ. മുഖം തിളക്കാനും പ്രായാധിക്യത്തെ അകറ്റാനും  ഇതിന്റെ ഇലയില്‍നിന്ന് ജെല്‍ എടുത്ത് മുഖത്ത് വെറുതേ പുരട്ടിയിടുക. ദിവസങ്ങള്‍ക്കകം മാറ്റം കാണാം. 

തിളപ്പിക്കാത്ത പാലെടുത്ത് കോട്ടണ്‍ തുണിയില്‍ മുക്കി മുഖം മൃദുവായി തുടയ്ക്കുക. മുഖത്തെ അഴുക്കു കളയാന്‍ ഏറെ നല്ലതാണ് പാല്‍. മുഖചര്‍മ്മത്തിനു പറ്റിയ ടോണറത്രേ  റോസ് വാട്ടര്‍. കോട്ടണ്‍ തുണി ആര്യവേപ്പ് എണ്ണയില്‍ മുക്കി തേച്ചാല്‍ മുഖക്കുരു മാറ്റാം. കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ പതിവായി മുഖത്ത് തേയ്ക്കാനും മറക്കേണ്ട.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.