ബിഎസ്എസ് കലാപഠനത്തിന് അപേക്ഷിക്കാം

Wednesday 27 June 2018 1:13 am IST

പാലക്കാട്: ഈ അധ്യയനവര്‍ഷത്തെ ബിഎസ്എസ് കള്‍ച്ചറല്‍ മിഷന്‍ അംഗീകൃത ഡിപ്ലോമാ (സംഗീതം, നൃത്തം, ചിത്രകല) കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം. കലാപഠനം ഉയര്‍ന്നതലത്തിലേക്ക് കൊണ്ടുപോകാനാഗ്രഹിക്കുന്നവര്‍ക്കും, ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെപോയ കലാവാസനയുള്ളവര്‍ക്കും, കലാപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും, മറ്റുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാം. 

പഠിതാക്കള്‍ക്ക്, സ്ഥാപനം/അധ്യാപകന്‍ മുഖേന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പത്ത് വയസ്സ്.

കേരളത്തിലും വിദേശത്തുമുള്ള വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, കലാസമിതികള്‍, സംഗീതസഭകള്‍, നൃത്ത-ചിത്രകലാ വിദ്യാലയങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ബിഎസ്എസിന്റെ ഡിപ്ലോമാ കോഴ്‌സുകളുടെ അംഗീകൃത സ്റ്റഡി സെന്ററിനുവേണ്ടി (അഫിലിയേഷന്‍) ഇപ്പോള്‍  അപേക്ഷിക്കാം.  അപേക്ഷകള്‍ ദര്‍ശന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്, ഹരിശങ്കര്‍ റോഡ്, താരേക്കാട്, പാലക്കാട്-പിന്‍-678 001 എന്ന വിലാസത്തിലോ, ഇ-മെയിലായോ  (informalmusicstudy@gmail.com) ജൂലായ്  15 -നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്  9447902466, 9447283244, 9447724294, 9400187505  എന്നീ നമ്പറുകളില്‍ വിളിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.