പോളിടെക്നിക് പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Wednesday 27 June 2018 1:14 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള താല്‍ക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. www.polyadmissi on.org., www.dtekerala.gov.in, www.sitttr kerala.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 28 വരെ അപ്പീലുകള്‍ നല്‍കാനും ഓപ്ഷനുകള്‍ ഭാഗികമായോ പൂര്‍ണമായോ മാറ്റാനും സൗകര്യമുണ്ട്.

അപേക്ഷകന്‍ ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്ത അതേ പോളിടെക്നിക്കിലെത്തി അപ്പീല്‍ ഫയല്‍ ചെയ്യാനും ഓപ്ഷന്‍ മാറ്റാനുമുള്ള പ്രൊഫോര്‍മ പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്‍ രജിസ്ട്രേഷന്‍ സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഹാജരാക്കണം.  അപ്പീലുകള്‍ പരിഗണിച്ചും ഓപ്ഷനുകള്‍ മാറ്റിക്കൊണ്ടുമുള്ള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും.  

ആദ്യ അലോട്ട്മെന്റില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷന്‍ തന്നെ ലഭിക്കുകയാണെങ്കില്‍ ലഭിച്ച ബ്രാഞ്ചിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായും പ്രവേശനം നേടണം. അല്ലെങ്കില്‍ പ്രവേശന പ്രക്രിയയില്‍നിന്നു പുറത്താകും.  

കിട്ടിയ ഓപ്ഷനുകളില്‍ തൃപ്തരാകാതെ, എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ക്കുവേണ്ടി മാത്രം ശ്രമിക്കണമെങ്കില്‍ ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കുകളില്‍ പോയി ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ആദ്യ അലോട്ട്മെന്റിന് ശേഷമുള്ള പ്രവേശനവും രജിസ്ട്രേഷനും ജൂലൈ അഞ്ചിന് അവസാനിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.