ഫ്രാന്‍സിനോട് സമനില; ഡെന്മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍

Tuesday 26 June 2018 10:28 pm IST
വിരസമായിട്ടു തന്നെയായിരുന്നു മത്സരവും തുടങ്ങിയത്. മത്സരത്തില്‍ ഉടനീളം എന്നപോലെ തന്നെ സിംഹഭാഗവും പന്ത് കൈയില്‍ വെച്ചത് ഫ്രാന്‍സ് ആയിരുന്നു. മികച്ച അവസരങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ ഫ്രാന്‍സിനോ ഡെന്മാര്‍ക്കിനോ കഴിഞ്ഞില്ല. മധ്യനിരയില്‍ നിന്നും മികച്ച പാസുകള്‍ ലഭ്യമായിരുന്നില്ല. മധ്യനിരയില്‍ പോഗ്ബയുടെ അഭാവം പ്രകടമായിരുന്നു.

ലൂഴ്‌നിക്കി: റഷ്യന്‍ ലോകകപ്പ് സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. സമനിലേക്ക് വേണ്ടി ഇറങ്ങിയ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെയാണ് മത്സരം അവസാനിപ്പിച്ചത്. ഇതോടെ റഷ്യന്‍ ലോകകപ്പിലെ ആദ്യത്തെ ഗോള്‍ രഹിത മത്സരമായി മാറിയിത്.

സൂപ്പര്‍താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് താരതമ്യേന യുവതാരങ്ങളുമായി കളത്തില്‍ ഇറങ്ങിയ ഫ്രാന്‍സിന് ഡെന്‍മാര്‍ക്ക് പ്രതിരോധം ഭേദിക്കാനായില്ല. ഗോള്‍കീപ്പര്‍ ലോരിസ്, ഉംറ്റിറ്റി, പോഗ്ബ, എംബാപെ തുടങ്ങിയവര്‍ എന്നിവര്‍ക്ക് വിശ്രം നല്‍കിയാണ് ഡെന്‍മാര്‍ക്കിനെതിരേ ദിദിയര്‍ ദെഷാംപ്‌സ് ടീമിനെ ഇറക്കിയത്.

വിരസമായിട്ടു തന്നെയായിരുന്നു മത്സരവും തുടങ്ങിയത്. മത്സരത്തില്‍ ഉടനീളം എന്നപോലെ തന്നെ സിംഹഭാഗവും പന്ത് കൈയില്‍ വെച്ചത് ഫ്രാന്‍സ് ആയിരുന്നു. മികച്ച അവസരങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ ഫ്രാന്‍സിനോ ഡെന്മാര്‍ക്കിനോ കഴിഞ്ഞില്ല. മധ്യനിരയില്‍ നിന്നും മികച്ച പാസുകള്‍ ലഭ്യമായിരുന്നില്ല. മധ്യനിരയില്‍ പോഗ്ബയുടെ അഭാവം പ്രകടമായിരുന്നു.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. കളിക്കാരുടെ ശരീര ഭാഷയില്‍ ഇരു ടീമുകളും സമനിലേക്ക് വേണ്ടിയാണു കളിക്കുന്നത് എന്ന് വ്യക്തമായിരുന്നു. രണ്ടാം പകുതിയില്‍ ഗ്രീസ്മാനെ മാറ്റി നബീല്‍ ഫെകിറിനെയും ഡെംബലെയേ മാറ്റി എംബാപ്പയും ഇറക്കി ദെഷാംപ്സ് ഫ്രാന്‍സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ഒസ്മാന്‍ ഡെംബലെ തീര്‍ത്തും നിറം മങ്ങിയിരുന്നു. തുടര്‍ന്ന് എംബാപ്പെ ഡാനിഷ് പ്രതിരോധം നിരവധി തവണ ബേധിച്ചു എങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ ആയില്ല. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ഫ്രാന്‍സ് ഒന്നാമതെത്തിയപ്പോള്‍ ഡെന്മാര്‍ക്ക് അഞ്ച് പോയിന്റുമായി രണ്ടാമതെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.