വനം വകുപ്പിന്റെ സ്ഥലം കയ്യേറി റോഡ് വെട്ടി

Tuesday 26 June 2018 10:45 pm IST

 

ആലക്കോട്: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പിമല പൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം വനം വകുപ്പിന്റെ സ്ഥലം കയ്യേറി റോഡ് വെട്ടിയതിന് രണ്ടു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കാപ്പിമല പൈതല്‍ക്കുന്നിലെ വട്ടക്കാട്ട് ബിനോയി, നെല്ലിപ്പായിലെ കുഴിപ്പാറയ്ക്കല്‍ സാജു എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളച്ചാട്ടത്തിലേക്കുള്ള പാതയായ ഫര്‍ലോഗ്ങ്ങര-സീതകേറി പ്ലാവ്-പൈതല്‍ക്കുണ്ട് പഞ്ചായത്ത് റോഡില്‍ പഞ്ചായത്തിന്റെയോ വനം വകുപ്പിനെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയും സര്‍ക്കാര്‍ സ്ഥലം സ്വകാര്യ സ്വത്താക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കരുവഞ്ചാല്‍ ഫോറസ്റ്റര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. പൈതല്‍മല വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന പ്രദേശം സ്വന്തമാക്കാന്‍ ശ്രമം നടന്നതായാണ് നാട്ടുകാരുടെ പരാതി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.