പട്ടത്തുവയല്‍, എയ്യന്‍കല്ല് ഹരിജന്‍ കോളനികളില്‍ വികസന പദ്ധതികള്‍ക്ക് അനുമതി

Tuesday 26 June 2018 10:46 pm IST

 

ചെറുപുഴ: കോളനികളിലെ സമഗ്ര വികസന പദ്ധതി പ്രകാരം പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ചെറുപുഴ പട്ടത്തുവയല്‍, എയ്യന്‍കല്ല് കോളനികളില്‍ രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി സി.കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. 201819 വര്‍ഷത്തില്‍ കോളനികളിലെ സമഗ്ര വികസന പദ്ധതി പ്രകാരമാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. വികസന പദ്ധതികള്‍ കോളനികളില്‍ പ്രത്യേക ഊര് കൂട്ടം ചേര്‍ന്ന് തളിപ്പറമ്പ് െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 

കോളനികളിലെ കുടിവെള്ള പദ്ധതികള്‍, ഭവന നവീകരണം, ഭവന നിര്‍മാണം, നടപ്പാതകള്‍, സാമൂഹ്യ പഠന മുറി, സ്വയം തൊഴില്‍ പദ്ധതികള്‍ ഉള്‍പ്പടെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്നും എംഎല്‍എ പറഞ്ഞു. ഓരോ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് പുറമെ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വീടും കോളനിയില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും. പട്ടത്തുവയല്‍ കോളനിയില്‍ ഇത് പ്രകാരം 18 വീടുകളാണ് നിര്‍മ്മിക്കുക. അംബേദ്കര്‍ സ്വയംപര്യാപ്ത കോളനി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്നുംഎംഎല്‍എ അറിയിച്ചു. പയ്യന്നൂര്‍ മണ്ഡലത്തില്‍ പട്ടത്ത്‌വയല്‍, എയ്യന്‍ കല്ല് കോളനികള്‍ക്ക് പുറമെ പെരിങ്ങോം കുപ്പോള്‍ കോളനി, കന്നുരുകാരന്താട് എസ്‌സി കോളനി എന്നിവിടങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.