കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിലെ നിലവിലെ ബീവിസുല്ത്താന് അറക്കല്‍ ആദിരാജാ സൈനബ ആയിഷാബി (93) അന്തരിച്ചു. തലശ്ശേരി ചിറക്കരയിലുള്ള ആയിശ മഹലില്‍ വെച്ചായിരുന്നു അന്ത്യം.
അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്ന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു അധികാരമേറ്റത്. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ രോഗാവസ്ഥയിലായിരുന്ന ബീവി മക്കളുടെ സഹായ സഹകരണങ്ങളിലൂടെ ഭരണകാര്യങ്ങള്‍ മുന്നോട്ടു നീക്കുകയായിരുന്നു. സഹോദരി ഫാത്തിമ മുത്തുബീവിയാണ് അടുത്ത അവകാശി. ഭര്‍ത്താവ്: തലശ്ശേരി സ്വദേശി പരേതനായ സി.ഒ.മൊയ്തു കേയി. മക്കള്‍: ആദിരാജ സഹീദ, ആദിരാജ സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റൗഫ്. മരുമക്കള്‍: സാഹിറ, ഹാനിഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു. സഹോദരങ്ങള്‍: ഫാത്തിമ മുത്തുബീവി, പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി. ഖബറക്കം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: