ന്യൂദല്‍ഹി: പാലസ്തീന് അഭയാര്‍ഥികളെ സഹായിക്കാന്‍ ഇന്ത്യ അന്‍പതു ലക്ഷം ഡോളര്‍ (34,10,12,500 രൂപ) നല്‍കും. ഇവരെ പുനരധിവസിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിക്കാകും ഇന്ത്യ പണം കൈമാറുക.
അമേരിക്ക ധനസഹായം വെട്ടിക്കുറച്ചത് അഭയാര്‍ഥികളെ പുനരവധിവസിപ്പിക്കുന്ന നടപടികള്‍ക്ക് തിരിച്ചടിയായിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ഇന്ത്യ പണം നല്‍കുക.
യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പാലസ്തീന് റഫ്യൂജീസ് ആണ് പുനരധിവാസ പരിപാടികള്‍ നടത്തുക. ഏജന്‍സിക്കുള്ള ഇന്ത്യയുടെ വിഹിതം മാര്‍ച്ചില്‍ 1.25 ദശലക്ഷം ഡോളറില്‍ നിന്ന് 5 ദശലക്ഷമായി കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: