കബീറിന്റെ 500-ാം ചരമ വാര്‍ഷികത്തില്‍ മോദി പങ്കെടുക്കും

Wednesday 27 June 2018 1:30 am IST

മഘര്‍: 2019ലെ തെരഞ്ഞെടുപ്പ് കാഹളം മഘറില്‍ നിന്നായിരിക്കുമെന്ന് സൂചന. 2014ല്‍  മോദി പ്രചാരണം തുടങ്ങിയത് വാരാണസിയില്‍ നിന്നാണ്. യുപിയിലെ മഘറില്‍ നിന്നാകും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കുകയെന്നാണ് സൂചന.

വ്യാഴാഴ്ച നടക്കുന്ന, ഭക്തകവി കബീറിന്റെ 500-ാമത് ചരമവാര്‍ഷിക ദിനാചരണത്തില്‍ മോദി പങ്കെടുക്കും. ഇതോടൊപ്പം കബീര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടല്‍ കര്‍മവും മോദി നിര്‍വഹിക്കും. കബീറിന്റെ 620-ാം ജന്മദിനവും 500-ാം ചരമവാര്‍ഷിക ദിനവും ഈ വര്‍ഷമാണ്. വാരാണസിയില്‍ ജനിച്ച കബീറിന്റെ സംസ്‌കാരം നടന്നത് മഘറിലായിരുന്നു. 

ലഖ്‌നൗവില്‍ നിന്നും 250 കീ.മി അകലെ ഗോരഖ്പൂരിലാണ് മഘര്‍ ഇവിടെയാണ് ഭക്തകവി കബീര്‍ മഹാപരിനിര്‍വാണ സ്ഥലി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.