ഒ. രാജഗോപാല്‍ എംഎല്‍എ ജന്മഭൂമി സന്ദര്‍ശിച്ചു

Wednesday 27 June 2018 2:04 am IST

കോട്ടയം: ഒ. രാജഗോപാല്‍ എംഎല്‍എ ജന്മഭൂമിയുടെ കോട്ടയം യൂണിറ്റ് മന്ദിരം സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് ഓഫീസിലെത്തിയ അദ്ദേഹത്തെ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോട്ടയം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, അസിസ്റ്റന്റ് മാനേജര്‍ എ.സി. സുനില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജന്മഭൂമി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സത്യമായ വാര്‍ത്ത തമസ്‌കരിക്കുന്ന ഇക്കാലത്ത് ജന്മഭൂമിയിലൂടെയാണ് യാഥാര്‍ഥ്യം ജനങ്ങള്‍ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, സെക്രട്ടറി കെ.പി. ഭുവനേശ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.