ഒ. രാജഗോപാല്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി

Wednesday 27 June 2018 2:18 am IST

കോട്ടയം: ഒ. രാജഗോപാല്‍ എംഎല്‍എ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പരിപാടിയായ സമ്പര്‍ക്ക് സേ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം.

ദേശീയതയില്‍ ഊന്നിയ കാഴ്ചപ്പാടാണ് സഭയ്ക്കുള്ളതെന്നും ഭയപ്പെടേണ്ട കാര്യങ്ങള്‍ ഒന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയെ സംബന്ധിച്ച തെറ്റായ ധാരണ മാറ്റാനായി.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, അല്‍മായ ട്രസ്റ്റി അഡ്വ. ബിജു ഉമ്മന്‍, പി ആര്‍ഒ പ്രൊഫ. പി. സി. ഏലിയാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറിമാരായ കെ. പി. ഭുവനേശ്, സി. എന്‍. സുഭാഷ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ എന്നിവര്‍ രാജഗോപാലിന് ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.