അടിയന്തരാവസ്ഥയുടെ മുഴുവന്‍ ചരിത്രവും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും

Wednesday 27 June 2018 2:26 am IST

ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ ചരിത്രം മുഴുവനായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. നിലവില്‍ അടിയന്തരാവസ്ഥ സംബന്ധിച്ച് ഏതാനും ഭാഗങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ട്്. ഇത് പുനഃപരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ യാഥാര്‍ഥ്യം എന്തായിരുന്നുവെന്നും അതിനെതിരായ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാന്‍ കാരണമെന്താണെന്നും വിദ്യാര്‍ഥികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 43-ാം വാര്‍ഷിക ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മൗലികാവകാശങ്ങള്‍ ഇല്ലാതാക്കിയ കാലത്തെ അവസാനിപ്പിച്ച പോരാട്ടത്തിന്റെ ചരിത്രമാണ് അടിയന്തരാവസ്ഥയെന്ന് ജാവ്‌ദേക്കര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും സംസാരിക്കുന്ന രാഹുല്‍ ഗാന്ധി, ആദ്യം കോണ്‍ഗ്രസ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതിന് രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. കോണ്‍ഗ്രസ് വ്യക്തിതാല്‍പര്യങ്ങള്‍ക്കും ബിജെപി രാജ്യതാല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.