മിസോറാമിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ സൗജന്യ പഠനം

Wednesday 27 June 2018 2:30 am IST

ന്യൂദല്‍ഹി: മിസോറാമിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ സൗജന്യ പഠനമൊരുക്കി ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. നൂറ് വിദ്യാര്‍ഥികളുടെ പഠന ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് ഇന്ദിരാ ചാരിറ്റബിള്‍ ട്രസ്റ്റ് കുമ്മനത്തെ അറിയിച്ചു. എം ടെക് (10), ബിടെക് (30), ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (50), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (10) തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം ലഭിക്കുക. ഇതിന് പുറമെ മിസോറാമിലെ തെരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും സൗജന്യമായി സൈന്യത്തില്‍ ചേരുന്നതിന് പരിശീലനം നല്‍കുമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

മിസോറാമിലെ നിരവധി വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഉന്നത പഠനം നടത്തുന്നുണ്ട്. കൂടുതല്‍ വനവാസി വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അവര്‍ക്ക് ചെലവ് താങ്ങാനാവാത്ത സാഹചര്യമാണുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ട കുമ്മനം സൗജന്യ പഠനം നല്‍കുന്നതിനായി കേരളത്തിലെ സന്നദ്ധ സംഘടനകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ദിരാ ചാരിറ്റബിള്‍ ട്രസ്റ്റ് സന്നദ്ധത അറിയിച്ചത്. നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായി മിസോറാം ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.