ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
രാവിലെ ആറരയോടെയാണ് അപകടമുണ്ടായതെന്നും പിക്കപ് വാനില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു. മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: