ടെക്സാസ്: അമേരിക്കയിലെ സെന്‍ട്രല്‍ ടെക്സാസിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോര്യെല് മെമ്മോറിയല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം ആശുപത്രിയിലാണ് അപകടമുണ്ടായത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
ഒരു ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: