ട്രംപ് സര്‍ക്കാരിന്റെ യാത്രാവിലക്കിന് യുഎസ് സുപ്രീംകോടതിയുടെ അനുമതി

Wednesday 27 June 2018 9:35 am IST
ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് കഴിഞ്ഞ ജൂണില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഇറാഖ്, ഛാഡ് എന്നീ രാജ്യങ്ങളും പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും, പിന്നീട് ഈ രാജ്യക്കാര്‍ക്കുള്ള വിലക്ക് നീക്കി.

വാഷിങ്ടണ്‍: ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം.

ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് കഴിഞ്ഞ ജൂണില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഇറാഖ്, ഛാഡ് എന്നീ രാജ്യങ്ങളും പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും, പിന്നീട് ഈ രാജ്യക്കാര്‍ക്കുള്ള വിലക്ക് നീക്കി.

ട്രംപിന്റെ നീക്കം മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള വിവേചനമാണെന്നും ട്രംപ് അമിതാധികാരം ഉപയോഗിച്ചെന്നുമുള്ള വാദം സുപ്രീംകോടതി തള്ളി. കുടിയേറ്റം നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റുമാര്‍ക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് എഴുതി.

ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.