ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

Wednesday 27 June 2018 10:39 am IST

തിരുവനന്തപുരം: ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 

1984 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലാണ്. ഇരുവരും സംസ്ഥാനത്തേക്ക് തിരിച്ചുവരാത്തതിനാലാണ് ടോം ജോസിനെ പരിഗണിച്ചത്.

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.