മാവോയിസ്റ്റ് ആക്രമണം; ആറ് ജവാന്മാര്‍ക്ക് വീരമൃത്യു

Wednesday 27 June 2018 10:45 am IST
ഗാര്‍വ ജില്ലയിലെ ചിങ്കോ മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ യാത്രയിലാണ് സ്ഫോടനമുണ്ടായത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡ്: മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ആറ് ജവാന്മാര്‍ക്ക് വീരമൃത്യു. ജാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍.

ഗാര്‍വ ജില്ലയിലെ ചിങ്കോ മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ യാത്രയിലാണ് സ്ഫോടനമുണ്ടായത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് മറ്റൊരു സംഘത്തെ അയച്ചതായും ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് ഡിഐജി വിപുല്‍ ശുക്ല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.