അമര്‍നാഥിലേക്കുള്ള ആദ്യ തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചു

Wednesday 27 June 2018 11:08 am IST
സുരക്ഷിതമായും സമാധാനപരമായുമുള്ള ഒരു യാത്രക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.ഡി.സിംഗ് ജാംവല്‍ പറഞ്ഞു. സഹോദര്യത്തിന്റെയും സമൂഹത്തിന്റെ ഒത്തൊരുമയുടെയും ഐക്യമാണ് യാത്രയിലൂടെ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍: കനത്ത സുരക്ഷയില്‍ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ആരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം രാവിലെ 4.30ഓടെ യാത്ര തിരിച്ചു. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷിതമായും സമാധാനപരമായുമുള്ള ഒരു യാത്രക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.ഡി.സിംഗ് ജാംവല്‍ പറഞ്ഞു. സഹോദര്യത്തിന്റെയും സമൂഹത്തിന്റെ ഒത്തൊരുമയുടെയും ഐക്യമാണ് യാത്രയിലൂടെ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളിലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്കു വേണ്ടി ഇന്നലെ വരെ രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓഗസ്ത് 26നാണ് യാത്ര സമാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.60ലക്ഷം തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്ര നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.