വീണ്ടും വിഷമീന്‍: കൊച്ചിയിലെത്തിയ കരിമീനില്‍ ഫോര്‍മാലിന്‍

Wednesday 27 June 2018 11:16 am IST

കൊച്ചി : കര്‍ശന പരിശോധനകള്‍ തുടരുമ്പോഴും വിഷ കലര്‍ത്തിയ മീനുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയില്‍നിന്ന് കൊച്ചിയിലെത്തിയ കരിമീനില്‍ ഫോര്‍മലിന്‍ കണ്ടെത്തി. 17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് മായം കലര്‍ത്തിയ 28,000 കിലോ മീനാണ്.

അമരവിള, വാളയാര്‍, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളില്‍നിന്നാണ് വിഷമീനുകള്‍ പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് വീണ്ടും വിഷമീന്‍ കൊച്ചിയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.