കോട്ടുവായിട്ട കുട്ടിക്ക് പ്രധാനാധ്യാപികയുടെ അടി; പോലീസ് കേസെടുത്തു

Wednesday 27 June 2018 11:52 am IST
ജൂണ്‍ 22 ന് താനെയിലെ മിറാ റോഡിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. കോട്ടുവായിട്ടതിന് കുട്ടിയെ വഴക്കു പറയുകയും പിന്നീട് അടിക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛന്‍ സ്‌കൂളിലെത്തി കാര്യം തിരക്കിയെങ്കിലും, മോശം സ്വഭാവം കാണിച്ചാല്‍ ശിക്ഷിക്കും എന്നായിരുന്നു പ്രധാനാധ്യാപികയുടെ മറുപടി.

മുംബൈ: സ്‌കൂള്‍ അസംബ്ലിയിലെ പ്രാര്‍ത്ഥനക്കിടെ കോട്ടുവായിട്ട വിദ്യാര്‍ത്ഥിയെ അടിച്ച അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ ആറാം വിദ്യാര്‍ത്ഥിയെയാണ് രാവിലെ പ്രാര്‍ത്ഥന നടക്കുമ്പോള്‍ കോട്ടുവായിട്ടു എന്ന കാരണം പറഞ്ഞ് പ്രധാനാധ്യാപിക ശിക്ഷിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 22 ന് താനെയിലെ മിറാ റോഡിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. കോട്ടുവായിട്ടതിന് കുട്ടിയെ വഴക്കു പറയുകയും പിന്നീട് അടിക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛന്‍ സ്‌കൂളിലെത്തി കാര്യം തിരക്കിയെങ്കിലും, മോശം സ്വഭാവം കാണിച്ചാല്‍ ശിക്ഷിക്കും എന്നായിരുന്നു പ്രധാനാധ്യാപികയുടെ മറുപടി.

ഇതോടെ കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇവരെ അറ്സറ്റ് ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.