സാമൂഹിക സുരക്ഷ 50 കോടി ജനങ്ങളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രം

Wednesday 27 June 2018 1:54 pm IST
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മൂന്ന് തരത്തിലാണ് ഇതിന്റെ പ്രധാന്യം. പാവങ്ങള്‍ക്കായുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം, ചെറുകിട ബിസിനസുകാര്‍ക്കും വളര്‍ന്നുവരുന്ന സംരംഭകര്‍ക്കുമുള്ള മൂലധനം അനുവദിക്കുക, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി സാമൂഹ്യസുരക്ഷാ പരിരക്ഷ ഉറപ്പാക്കുക, അങ്ങനെ സാമ്പത്തികമായി ഭദ്രതയില്ലാത്തവരുടെ സുരക്ഷ ഉറപ്പാക്കുക- മോദി പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്തെ 50 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സുരക്ഷയുടെ കാര്യത്തില്‍ 2014നെ അപേക്ഷിച്ച് ഏതാണ്ട് 10 ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്രത്തിന്റെ വിവിധ സുരക്ഷാ പദ്ധതികളുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ സഹായകമാകുന്നുണ്ട്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മൂന്ന് തരത്തിലാണ് ഇതിന്റെ പ്രധാന്യം. പാവങ്ങള്‍ക്കായുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം, ചെറുകിട ബിസിനസുകാര്‍ക്കും വളര്‍ന്നുവരുന്ന സംരംഭകര്‍ക്കുമുള്ള മൂലധനം അനുവദിക്കുക, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി സാമൂഹ്യസുരക്ഷാ പരിരക്ഷ ഉറപ്പാക്കുക, അങ്ങനെ സാമ്പത്തികമായി ഭദ്രതയില്ലാത്തവരുടെ സുരക്ഷ ഉറപ്പാക്കുക- മോദി പറഞ്ഞു.

കൂടുതല്‍ സ്തീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ സാമ്പത്തിക മേഖലയുടെ മുഖ്യധാരയില്‍ എത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മോദി പറഞ്ഞു. ജന്‍ധന്‍ പദ്ധതിയുടെ കീഴില്‍ ഏകദേശം 28 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവ സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന പദ്ധതികളാണ്. അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ വരുന്നത് 1 കോടി ആളുകളാണ്. 60 വയസോ അതിന് മുകകളിലേയ്‌ക്കോ പ്രായമായവര്‍ക്ക് പ്രധാന്‍ മന്ത്രി വയോ വന്ദന യോജന എന്ന പേരിലും പദ്ധതിയുണ്ട്. ഇതിനോടകം 3 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.