ന്യൂദല്‍ഹി: റോബർട്ട് വാദ്രയുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറുന്നതെന്തിനെന്ന് ബിജെപി വക്താവ് സമ്പിത്ത് പാത്ര. ബുധനാഴ്ച ദൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010-11 കാലയളവില്‍ ആദായ നികുതി വകുപ്പില്‍ കുടിശ്ശിക വരുത്തിയ വദ്രയെ കുറിച്ച് രാഹുല്‍ ഒന്നും സംസാരിക്കാത്തതെന്തെന്നും ഈ വിഷയത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒഴിഞ്ഞുമാറുന്നതെന്തെന്നും സമ്പിത്ത് ആരാഞ്ഞു.
റോബര്‍ട്ട് വദ്രയുടെ കീഴിലുള്ള ദല്‍ഹി ആസ്ഥാനമായുള്ള കമ്പനി 2010-11 കാലത്ത് 25 കോടി രൂപ ആദായ നികുതിയായി അടക്കാന്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടിരുന്നു.
ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വരുന്നതിന്റെ മുന്‍പ് 36.9 ലക്ഷമാണ് വരുമാനമായി കമ്പനി കാണിച്ചിരുന്നത്. അത് മനസിലാക്കിയ വകുപ്പ് വീണ്ടും വരുമാനം വിലയിരുത്തുകയും അത് 42.98 കോടിയെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: