നടിയെ ആക്രമിച്ചകേസ്: അഭിഭാഷകരുടെ ഹര്‍ജി തള്ളി

Thursday 28 June 2018 2:30 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരുടെ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു, പ്രതികളെ സഹായിച്ചു, അഭിഭാഷകരെന്ന നിലയില്‍ നിയമപരമായ സഹായത്തിനു പുറമേ പ്രതികളെ സഹായിക്കാനായി പെരുമാറ്റച്ചട്ടം ലംഘിച്ചുതുടങ്ങിയവയാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. മുഖ്യപ്രതി പള്‍സര്‍ സുനി ഫോണ്‍ ഏല്‍പ്പിച്ചത് അഭിഭാഷകരെയാണ്.

അതേസമയം ദൃശ്യങ്ങള്‍ നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രതികള്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതിഭാഗം സഹകരിച്ചാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും കോടതി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.