ലിനിയുടെ ഓര്‍മയ്ക്കായി മികച്ച നെഴ്‌സിനുള്ള അവാര്‍ഡ്

Thursday 28 June 2018 2:35 am IST

തിരുവനന്തപുരം: നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നെഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണയ്ക്കായി മികച്ച നെഴ്‌സിനുള്ള സംസ്ഥാന അവാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേഴ്‌സിനാണ് അവാര്‍ഡ് നല്‍കുന്നത്.

നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍  ഇന്‍ക്രിമെന്റ്  നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവഭയമില്ലാതെ ഇവര്‍ പ്രവര്‍ത്തിച്ചു എന്ന വിലയിരുത്തലിന് നല്‍കുന്ന അംഗീകാരമായാണ് ഇന്‍ക്രിമെന്റ് നല്കുന്നത്.

നാല് അസി. പ്രൊഫസര്‍മാര്‍, 19 സ്റ്റാഫ് നെഴ്‌സുമാര്‍,  ഏഴ് നെഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍, 17 ക്ലീനിംഗ് സ്റ്റാഫുകള്‍, നാല് അറ്റന്റര്‍മാര്‍,  രണ്ട് ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാര്‍,  നാല് സെക്യൂരിറ്റി സ്റ്റാഫുകള്‍, ഒരു പ്ലംബര്‍, മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുള്‍പ്പെടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റ്മാരെയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.