തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരമാനിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലാണ് ടോം ജോസ് ചീഫ് സെക്രട്ടറിയാകുന്നത്. കേന്ദ്ര സര്‍വീസില്‍ സെക്രട്ടറിമാരായി ജോലി നോക്കുന്ന കേരള കേഡര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എ.കെ ദുബൈ, അരുണ സുന്ദര്‍രാജ് ആനന്ദ് കുമാര്‍ എന്നിവര്‍ തിരികെ വരാത്തതിനെ തുടര്‍ന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. 2020 മേയ് 31 വരെ ടോം ജോസിന് സര്‍വീസുണ്ട്.
മഹാരാഷ്ട്രയിലെ ഭൂമിവിവാദം അവസാനിക്കുകയും കെഎംഎംഎല്ലുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസുകള്‍ എഴുതിത്തള്ളാനുള്ള തീരുമാനവും കൈക്കൊണ്ട സാഹചര്യത്തിലാണ് ടോം ജോസിനെ ചീഫ്സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: