ക്ഷേത്രങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ദേവസ്വം എംപ്ലോയീസ് സംഘ്

Thursday 28 June 2018 2:40 am IST

തിരുവനന്തപുരം: ക്ഷേത്രങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഭരണാധികാരികള്‍ അവസരം ഒരുക്കരുതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ക്ഷേത്ര ജീവനക്കാര്‍ നേരിടുന്ന അവഗണനയ്ക്ക് എതിരെ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ് മതസ്തരുടെ ആരാധനാലയങ്ങള്‍ക്ക്  നല്‍കുന്ന പരിഗണനയും ആദരവും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നല്‍കാന്‍ ഭരണാധികാരികള്‍ തയാറാകണം. ശബരിമല ഡ്യൂട്ടിക്ക് പോകുന്ന ജീവനക്കാരെ രണ്ടാംതരം പൗരന്മാരായാണ് ദേവസ്വംബോര്‍ഡ് കാണുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും ശബരിമലയിലേക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറാകുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കിയ ജീവനക്കാരുടെ ആനുകൂല്ല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.  

ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാജേഷ്, മുല്ലൂര്‍ ശ്രീകുമാര്‍, രമേശ്, പാലാ ശങ്കരനാരായണന്‍, പി.ആര്‍.കണ്ണന്‍, മനോജ് മന്ദിരത്തില്‍, നെടുമങ്ങാട് മുരളി തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.