എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്: കോടതി മാറേണ്ടതില്ലെന്ന് സുപ്രീംകോടതി

Thursday 28 June 2018 2:48 am IST

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ കൂറുമാറിയ 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ദിനകര പക്ഷത്തേക്ക് കൂറുമാറിയതിന്റെ പേരില്‍ അയോഗ്യരാക്കിയ എംഎല്‍എമാരാണ് കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് മദ്രാസ് ഹൈക്കോടതിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേസ് പരിശോധിക്കുന്നതിന് പുതിയൊരു പുതിയൊരു ജഡ്ജിയെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് സത്യനാരായണയാണ് പുതിയ ജഡ്ജി.

എംഎല്‍ എമാരെ അയോഗ്യരാക്കിയ കേസില്‍  കഴിഞ്ഞ ജൂണ്‍ 14ന് രണ്ട് വിരുദ്ധ വിധിപ്രഖ്യാപനങ്ങളാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അയോഗ്യരാക്കിയ നടപടി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് എം. സുന്ദരം അതിനോട് വിസമ്മതിച്ചു. ടി.ടി.വി. ദിനകരനെ പിന്തുണച്ച 18 എംഎല്‍എമാരേയും 2017 സപ്തംബറിലാണ് നിയമസഭാ സ്പീക്കര്‍ പി. ധനപാല്‍ അയോഗ്യരാക്കിയത്. തുടര്‍ന്ന് കേസ് മറ്റൊരു ജഡ്ജി കൂടി കേള്‍ക്കാന്‍ നിര്‍ദേശമുയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.