പാക് ഹൈക്കമ്മീഷണറെ ക്ഷണിക്കാതെ റംസാന്‍ വിരുന്ന്

Thursday 28 June 2018 2:49 am IST

ന്യൂദല്‍ഹി: ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ റംസാന്‍ വിരുന്നില്‍ പാക് ഹൈക്കമ്മീഷണറെ ക്ഷണിക്കാതെ ഇന്ത്യ. ചൊവ്വാഴ്ചയാണ് പ്രവാസി ഭാരതീയ കേന്ദ്രയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റംസാന്‍ വിരുന്ന് നടത്തിയത്. എന്നാല്‍ വിരുന്നിലേക്ക് പാക് ഹൈക്കമ്മീഷണറായ സൊഹൈല്‍ മഹ്മൂദിനെ ക്ഷണിച്ചില്ലെന്ന് പാക് വൃത്തങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. 

റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ക്ഷണമില്ലാതെ പോയതെന്നും പറയപ്പെടുന്നു. റംസാന് ഒരു ദിവസം മുമ്പാണ് ഷുജാത് ബുഖാരിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിവച്ചു കൊന്നത്. റംസാനോടനുബന്ധിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്തായിരുന്നു ഇത്. ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മാത്രമല്ല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയത്തും പാക്കിസ്ഥാന്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ബുഖാരിയോട് ഹുറിയത്ത് കോണ്‍ഫറന്‍സിനും  പാക് ഇന്റലിജന്‍സ് ഏജന്‍സി ഐഎസ്‌ഐയ്ക്കുമുള്ള വിരോധമാണ് കൊലപാതകത്തിലെത്തിയത്. വിരുന്നില്‍ രാജ്യത്ത് വെറുപ്പിന്റെയും അക്രമത്തിന്റെയും വഴി അനുവദിക്കില്ലെന്ന അറിയിച്ച സുഷമ സ്വരാജ്, രാജ്യത്തെ എല്ലാ ആഘോഷവും എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.