മോദി സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ 50 കോടിപ്പേരില്‍ എത്തി

Thursday 28 June 2018 2:52 am IST

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഇതിനകം എത്തിയത് അന്‍പതുകോടിയിലേറെപ്പേരില്‍. പദ്ധതികളുടെ വന്‍വിജയമാണ് ഇത് കാണിക്കുന്നത്. 2014ല്‍ കേന്ദ്ര പദ്ധതികള്‍ വെറും അഞ്ചു ശതമാനം പേരിലാണ് എത്തിയിരുന്നതെങ്കില്‍  മോദി സര്‍ക്കാര്‍ നാലു വര്‍ഷമായപ്പോഴക്കേും ഇത് 50 കോടിയായി, പത്തിരട്ടി വര്‍ദ്ധന. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി മോദി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി സംവദിച്ചിരുന്നു. 

പാവപ്പെട്ടവര്‍ക്കായി ബാങ്കുകളുടെ വാതില്‍ തുറക്കുക, ബാങ്കിങ്ങ് മേഖലയില്‍ എത്താത്തവരെ എത്തിക്കുക, ചെറിയ സംരംഭങ്ങള്‍ക്ക് മൂലധനം ലഭ്യമാക്കുക, പാവപ്പെട്ടവര്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ജന്‍ധന്‍ യോജനയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഇതിനകം ജന്‍ധന്‍ യോജനയില്‍ 28 കോടിയിലേറെ അക്കൗണ്ടുകളാണ് തുറന്നത്. അക്കൗണ്ട് തുറന്നവരില്‍ കൂടുതലും സ്ത്രീകളും.

ഒരു കോടി അംഗങ്ങളാണ് ഇതിലുള്ളത്. അസംഘടിത മേഖലയിലുള്ളവര്‍ക്കും ജീവിത സായാഹ്‌നത്തില്‍ മാന്യമായി ജീവിക്കാനുള്ള പണം ലഭ്യമാക്കാനുള്ളതാണ് പെന്‍ഷന്‍ പദ്ധതി. 60 വയസിനും അതിനു മുകളിലുള്ളവരെയും ലക്ഷ്യമിട്ടുള്ള പദ്ധതി. മൂന്നു ലക്ഷത്തിലേറെ അംഗങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് ചേര്‍ന്നത്. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് മറ്റൊന്ന്.

ഒരാള്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപവരെ ചികില്‍സാ ചെലവ് ലഭ്യമക്കുന്ന പദ്ധതിയാണിത്. പ്രധാന്‍മന്ത്രി ജീവന്‍ ബീമാ യോജന, സുരക്ഷാ ബീമാ യോജന തുടങ്ങിയവയാണ് മറ്റു പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.