നക്‌സല്‍ ആക്രമണം: ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടു അഞ്ചുപേര്‍ക്ക് പരിക്ക്

Thursday 28 June 2018 2:58 am IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ലത്തേഹാര്‍- ഗഡ്‌വാ ജില്ലകളിലെ അതിര്‍ത്തിയായ ബുഠാപഹാറില്‍ വച്ചായിരുന്നു നക്‌സലുകളുടെ കുഴിബോംബ് ആക്രമണം.

നക്‌സല്‍ വിരുദ്ധ ഓപ്പറേഷനു ശേഷം തിരിച്ചുവരികയായിരുന്നു സിആര്‍പിഎഫുകാര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടന്നു വരികയാണ്. സിആര്‍പിഎഫിലെ 112-ാം ബറ്റാലിയനും 40അംഗ നക്‌സല്‍ ഗ്രൂപ്പുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നുവന്നിരുന്നത്. ഓപ്പറേഷനു ശേഷം തിരിച്ചുവരികയായിരുന്ന സിആര്‍പിഎഫിന്റെ വാഹനം കുഴിബോംബാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.