സാബുവിനെ അറസ്റ്റു ചെയ്യണം: ഹിന്ദു ഐക്യവേദി

Thursday 28 June 2018 3:00 am IST

കൊച്ചി: ലസിത പാലക്കലിനെ അധിക്ഷേപിച്ച സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു. 26 ദിവസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ പോലീസ് ഒളിച്ചുക്കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വീണ ജോര്‍ജ് എംഎല്‍എയുടേയും ഷാനി പ്രഭാകര്‍, ദീപ നിഷാന്ത് എന്നിവരുടെയും പരാതിയില്‍ ഉടനടി പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഒരു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തകയായതിനാല്‍ ലസിതക്ക് നീതി നിഷേധിക്കുകയാണ്. ഒരു സ്ത്രീയും പൊതു പ്രവര്‍ത്തകയുമായ വ്യക്തിയെ വളരെ നികൃഷ്ടമായി അപമാനിച്ചിട്ടും മൗനം നടിക്കുന്ന സാംസ്‌കാരിക നായകരും ജനപ്രതിനിധികളും സ്ത്രീ സുരക്ഷയെ കുറിച്ച് നടത്തുന്നത് വെറും വാചകമടി മാത്രമാണ്. സാബുവിനെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.