ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്ക് തുടക്കമായി

Thursday 28 June 2018 3:03 am IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ടൂറിസം സങ്കപ്പങ്ങള്‍ക്ക് ചിറക് വിരിക്കാനായി ടൂറിസം വകുപ്പും  ഉത്തരവാദിത്ത മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ആക്‌സിസബിള്‍ ടൂറിസം വര്‍ക്ക് ഷോപ്പിന്റേയും, ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറിക്കിയ വിവിധ പദ്ധതികളുടേയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 

ബാരിയര്‍ ഫ്രീ കേരളടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തെ 2021 ആകുമ്പോള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദമായി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി കേരളത്തിലെ 200 ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും, ഇതിനായി 9 കോടി രൂപ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്. ഇതിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി കൈവരിയോട് കൂടിയ റാമ്പുകള്‍ , ശ്രവണ സഹായികള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍  തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന വര്‍ക്ക്‌ഷോപ്പില്‍ ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം  കെ.വി.രവിശങ്കര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, അഭിജിത്ത് മുരുഗക്കര്‍, കവിത മുരുഗക്കര്‍, സിംസണ്‍ ജോര്‍ജ്, ജോളി ജോണ്‍സണ്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.