സാത്വികമായ ദാനം (17-20)

Thursday 28 June 2018 3:08 am IST

സത്വം മുതലായ ത്രിഗുണസ്വഭാവമുള്ള തപസ്സിന്റെ സ്വഭാവം വിവരിച്ചശേഷം, ത്രിഗുണ സ്വഭാവമുള്ള ദാനങ്ങളെ വിവരിക്കുന്നു.

1. ദാനം ദാതവ്യം- ആഹാരം, ഗൃഹം, ധനം മുതലായ ലൗകികസുഖങ്ങള്‍ തരുന്ന വസ്തുക്കളും, വേദ-പുരാണേതിഹാസാദി വിദ്യ, ജ്ഞാനം ഉപാസനാ ക്രമങ്ങള്‍ മുതലായ ആത്മീയ സുഖം തരുന്ന വസ്തുക്കളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ വിധിച്ചിട്ടുï്. ഈ അവബോധത്തോടെ ചെയ്യുന്ന ദാനം സാത്ത്വിക ഗുണയുക്തമാണ്. മാത്രമല്ല-

2. അനുസകാരിണേ- നാം ചെയ്യുന്ന ദാനം സ്വീകരിക്കുന്ന വ്യക്തികളില്‍നിന്ന് ഒരു വസ്തുക്കള്‍ പോലും പ്രതീക്ഷിക്കാതെയും നമുക്ക് സഹായകയാവുന്ന ഒരു പ്രവൃത്തിപോ

ലും ആഗ്രഹിക്കാതെയും ആയിരിക്കണം ദാനം ചെയ്യുന്നത്. ഇതാണ് സാത്ത്വികമായ ദാനത്തില്‍ രണ്ടാം ലക്ഷണം.

3. ദേശേ-മധുരാവൃന്ദാവനം കാശി- ഗംഗ, യമുന തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളുടെ പരിസരത്തും വെച്ചുചെയ്യുന്ന ദാനകര്‍മ്മത്തിന്, ദാനം ചെയ്യുന്ന വ്യക്തികളുടെ പാപം നശിക്കുന്നതിനും പുണ്യം ഉത്പാദിപ്പിക്കുന്നതിനും കൂടുതല്‍ കഴിവ് ഉണ്ട്. അതുവഴി ദാനകര്‍ത്താവിന്റെ സാത്ത്വിക ഭാവവും വര്‍ധിക്കുകയും ചെയ്യുന്നു.

4. കാലേ ച- പൂജ, ഹോമം, ദാനം മുതലായ വൈദികകര്‍മ്മങ്ങളെല്ലാം തന്നെ നമ്മള്‍ ആഹാരം കഴിക്കുന്നതിനു മുമ്പേതന്നെ അനുഷ്ഠിക്കണമെന്ന് ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്. അതുമാത്രമല്ല- സൂര്യഗ്രഹണസമയം, സൂര്യ സംക്രമണ സമയം, വൈശാഖമാസം, ജന്മനക്ഷത്രം, വെളുത്തവാവ് മുതലായ പുണ്യകരമായ കാലങ്ങളില്‍ ചെയ്യുന്ന ദാനത്തിന് സാത്ത്വിക ഗുണം വര്‍ധിക്കും.

5. പാത്രേ ച- നമ്മള്‍ ചെയ്യുന്ന ദാനവസ്തുക്കള്‍ സ്വീകരിക്കുന്ന വ്യക്തിയെ പരിശോധിക്കണം. ആ വ്യക്തിക്ക് ദാനം വാങ്ങാനുള്ള യോഗ്യത വേണം. വേദങ്ങളിലും ഇതിഹാസപുരാണങ്ങളിലും  യഥാര്‍ത്ഥമായ ജ്ഞാനം ആ വ്യക്തിക്കു ഉണ്ടായിരിക്കണം. ആ ജ്ഞാനം അനുസരിച്ച് തന്നെ ജീവിതം നയിക്കുന്ന വ്യക്തിയായിരിക്കണം. ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തനായിരിക്കുക എന്നതാണ് ഉത്തമമായ യോഗ്യത. പാത്രശുദ്ധി, എങ്കില്‍ മാത്രമേ ദാനം ചെയ്യുന്ന വ്യക്തിയുടെ പരമപദപ്രാപ്തിക്ക് ആ ദാനം സഹായകമാവുകയുള്ളൂ.

ദരിദ്രന്മാര്‍ക്കും രോഗാര്‍ത്തന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും ദാനം ചെയ്യുന്നത് നല്ല കാര്യമല്ലേ? നം വിചാരിക്കുന്നതുപോലെ നന്മ നിറഞ്ഞതല്ല. ദുഷ്ടഗുണങ്ങള്‍ നിറഞ്ഞ വ്യക്തികള്‍ക്ക് കൊടുക്കുന്ന ധനം മുതലായവ, മദ്യപാനത്തിനോ മാംസാഹാരത്തിനോ പരസ്ത്രീ സംഗത്തിനോ ചെലവ് ചെയ്ത് അവര്‍ പാപം സമ്പാദിക്കാന്‍ സാധ്യത ഏറെയാണ്. ആ പാപത്തിന്റെ പ്രധാനമായ ഭാഗം ദാനം ചെയ്യുന്നവര്‍ അനുഭവിക്കേണ്ടിവരും.

നാം ദാനം ചെയ്ത ധനം കൊണ്ടാണല്ലോ അവര്‍ പാപകര്‍മ്മം ചെയ്തത്. ആ കുറ്റകൃത്യത്തില്‍ ദാനം ചെയ്തവരാണ് ഒന്നാം പ്രതി.

മേല്‍പറഞ്ഞ 5 ഗുണങ്ങളുള്ള ദാനം സാത്ത്വികമാണ്. അതിനാല്‍ പരമപ്രദപ്രാപ്തിക്കു സഹായകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.