കെഎസ്ടിപി റോഡ് നവീകരണം സംരക്ഷണഭിത്തിയിലെ; വിള്ളല്‍ അന്‍പതോളം കുടുംബങ്ങളുടെ യാത്രാ മാര്‍ഗ്ഗം തടസ്സപ്പെടുത്തി

Wednesday 27 June 2018 8:54 pm IST

 

ഇരിട്ടി: റോഡ് നവീകരണത്തിന്റെ ഭാഗമായി തീര്‍ത്ത സംരക്ഷണ ഭിത്തിയിലുണ്ടായ വിള്ളല്‍ മൂലം അന്‍പതോളം കുടുംബങ്ങളുടെ യാത്രാമാര്‍ഗ്ഗം തടസ്സപ്പെട്ടു. ബെന്‍ഹില്‍  താവുള്ളക്കരി നിവാസികളുടെ വഴിയാണ് തടസ്സപ്പെട്ടത്. 

തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നിവര്‍ത്തുന്നതിനായി അലൈമെന്റില്‍ വലിയ മാറ്റംവരുത്തി തീര്‍ത്ത റോഡിന്റെ സംരക്ഷണ ഭിത്തിയിലുണ്ടായ വിള്ളലാണ് കാലാകാലമായി പ്രദേശവാസികള്‍ ഉപയോഗിക്കുന്ന റോഡ് തടസ്സപ്പെടാന്‍ ഇടയാക്കിയത്. ബെന്‍ഹില്‍ താവുള്ളക്കരി പഞ്ചായത്തു റോഡിലേക്കുള്ള കാല്‌നടയാത്രപോലും ഇപ്പോള്‍ തടസ്സപ്പെട്ട നിലയിലാണ്. ഈ റോഡിനെയും അന്തര്‍സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് പഞ്ചായത്തു റോഡിന്റെ അരികുകള്‍ കരിങ്കല്‍ഭിത്തി കെട്ടി മണ്ണ് നിറച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനിടെയാണ് റോഡ് സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ വീണിരിക്കുന്നത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കയാണ്. സംരക്ഷണ ഭിത്തിയില്‍ ഉണ്ടായ വിള്ളല്‍ അന്തര്‍ സംസ്ഥാന പാതയെയും അപകടത്തിലാക്കിയിരിക്കയാണ്. വാഹനങ്ങള്‍ ഇവിടേയ്ക്ക് പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ ഇറക്കി മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയിരിക്കയാണ്.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.