പിടിഎ ജനറല്‍ ബോഡിയും ബോധവല്‍ക്കരണവും നടന്നു

Wednesday 27 June 2018 8:56 pm IST

 

കണ്ണാടിപ്പറമ്പ്: പുലിപ്പി ഹിന്ദു എല്‍പി വാര്‍ഷിക പിടിഎ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ.പി. മാനസനേയും വൈസ് പ്രസിഡണ്ടായി കെ.വി.ബിജുവിനേയും മാതൃസമിതി പ്രസിഡണ്ടായി എം.എസ്.ആതിരയേയും വൈസ് പ്രസിഡണ്ടായി ആര്‍.ഇന്ദുവിനേയും തെരഞ്ഞെടുത്തു. റിട്ട ഡിഡിഇ കെ.സുബ്രഹ്മണ്യ മാരാര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും എല്‍എസ്എസ് ജേതാവിനെയും അനുമോദിച്ചു. വി.വി.റിനേഷ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. കെ.പി.രത്‌നാകരന്‍, ഇ.കെ.ഗൗരി, റിട്ട. പ്രധാനധ്യാപിക ജി.കെ.രമ എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപകന്‍ പി.സി.ദിനേശന്‍, പി.മനോജ് കുമാര്‍, പി.വി.സറീന എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.