ജലപാത വരുമെന്ന ആശങ്കയ്ക്ക് വിരാമം

Wednesday 27 June 2018 8:57 pm IST

 

പാനൂര്‍: ജലപാത വരുമെന്ന ആശങ്കയ്ക്ക് വിരാമം. കൊച്ചിയങ്ങാടി പാലം മുതല്‍ ചാടാല പുഴ വരെ ഉള്‍നാടന്‍ ജലപാതയ്ക്കായുള്ള റൂട്ട് മാപ്പും സര്‍വ്വേ നമ്പറും വില്ലേജ് ഓഫീസിലേക്ക് എത്തി കഴിഞ്ഞു. പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തലശ്ശേരി വില്ലേജ് ഓഫീസുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ജലപാതക്കായി ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ നഷ്ടപ്പെടുന്ന നൂറോളം വീടുകള്‍, സ്ഥാപനങ്ങള്‍,  സ്ഥലങ്ങള്‍ എന്നിവയുടെ സര്‍വ്വേ നമ്പറും ഉടമകളുടെ വിവരങ്ങളും വില്ലേജ് ഓഫീസര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. പിന്നീട് ഉടമകള്‍ക്ക് ലഭ്യമാകേണ്ട പുനരധിവാസ പാക്കേജും അതോടൊപ്പം ഏറ്റെടുക്കലും ആരംഭിക്കും. അടുത്ത മാസത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.ഇതോടെ പാനൂര്‍ മേഖലയില്‍ കൂടി നിര്‍ദ്ധിഷ്ട ഉള്‍നാടന്‍ ജലഗതാഗത പദ്ധതി പ്രവൃത്തി ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.