ആറളം ഫാമില്‍ വില്‍പ്പനക്ക് തയാറായി നടീല്‍ വസ്തുക്കള്‍

Wednesday 27 June 2018 8:57 pm IST

 

ഇരിട്ടി: ആറളം ഫാമില്‍ നടീല്‍ വസ്തുക്കളുടെ വിപുലമായ ശേഖരം വിപണനത്തിന് തയ്യാറായി. അത്യുല്‍പാദന ശേഷിയുള്ള തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, മാവ്, പ്ലാവ്, സപ്പോര്‍ട്ട എന്നിവയുടെ ഒന്നര ലക്ഷത്തോളം തൈകളും കശുമാവിന്റെ അഞ്ചു ലക്ഷത്തോളം തൈകളും അണ് ഫാമില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളത്.കശുമാവ്, പപ്പായ, ഉറുമാമ്പഴം എന്നിവയുടെ തൈകള്‍ അല്‍പ്പം കൂടി വളര്‍ച്ച എത്താനുള്ളതിനാല്‍ ജൂലൈ രണ്ടാം വാരം മുതലെ വില്‍പനയുള്ളൂ. ബാക്കി തൈകള്‍ ഇപ്പോള്‍ റെഡിയാണ്. 

കുറ്റിയാടി ഇനം തെങ്ങിന്‍ തൈകള്‍ക്ക് പോളി ബാഗിലുള്ളതിന് 120 രൂപയും അല്ലാത്തതിന് 80 രൂപയും ആണ് വില. മോഹിത് നഗര്‍, മംഗള, ശ്രീമംഗള ഇനങ്ങളില്‍പ്പെട്ട 63000 തൈകളാണ് സ്‌റ്റോക്ക് ചെയ്തിട്ടുള്ളത്. മോഹിത് നഗറിന് 35 രൂപയും മറ്റുള്ളവയ്ക്ക് 25 രൂപയും ആണ് വില. പ്രിയങ്ക, ധന, അമൃത എന്നീ ഇനങ്ങളിലുള്ള കശുമാവ് തൈ ഒന്നിന് 50 രൂപയാണ് നല്‍കേണ്ടത്. മറ്റ് ഇനം തൈകളും ബ്രായ്ക്കറ്റില്‍ വിലയും ചുവടെ. കുരുമുളക് (12), കൊക്കോ ഗ്രാഫ്റ്റ് (20,30), മാവ് ഗ്രാഫ്റ്റ് (60), ബുഷ് പെപ്പര്‍ (80), സര്‍വ സുഗന്ധി (40), കുടംപുളി ഗ്രാഫ്റ്റ് (80), അനോന (20), കറിവേപ്പില (25), നെല്ലി (30), പപ്പായ (40), ലക്ഷ്മി തരു (60), ആര്യവേപ്പ് (30), ഉറുമാംപഴം (80). 

ആറളം ഫാമില്‍ ഉല്പാദിപ്പിക്കുന്ന തൈകള്‍ ഫാമിന്റെ പ്രധാന നേഴ്‌സറി വഴി മാത്രമാണ് വില്‍പനയെന്നും പ്രവൃത്തി ദിവസങ്ങളില്‍ 10 മൂതല്‍ നാലു വരെയുള്ള സമയങ്ങളില്‍ തൈകള്‍ ലഭ്യമാണെന്നും മാനേജിംങ്ങ് ഡയറക്ടര്‍ കെ.പി.വേണുഗോപാല്‍ അറിയിച്ചു, 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.