നവജതശിശുക്കളിലെ വൈകല്യം കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റ്

Wednesday 27 June 2018 8:58 pm IST

 

കണ്ണൂര്‍: നവജാതശിശുക്കളിലെ വൈകല്യ സാധ്യത കണ്ടെത്തുന്നതിനുള്ള ഡവലപ്പ്‌മെന്റ് സ്‌ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി ആന്തൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍ നഗരസഭകളിലും അഴീക്കോട്, പരിയാരം, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നു. ബുദ്ധിവികാസ വൈകല്യമുള്ളവരുടെ സമഗ്ര വികസനത്തിനായി കോഴിക്കോട് സര്‍വ്വകലാശാല മനശാസ്ത്ര വിഭാഗവും സാമൂഹ്യനീതി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പരിപാടിയുടെ ഭാഗമായാണ് സ്‌ക്രീനിംഗ് നടത്തുന്നത്. വൈകല്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടുവയസുവരെയുള്ള കുട്ടികളില്‍ വൈകല്യങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.