ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

Wednesday 27 June 2018 8:59 pm IST

 

പയ്യാവൂര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലഹരി വിരുദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ചെമ്പേരിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകളുമേന്തി റാലിയില്‍ അണിനിരന്നു.ചെമ്പേരി ടൗണില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം സ്‌കൂള്‍ മാനേജരും ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ വികാരിയുമായ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്‍ ലഹരി വിരുദ്ധദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് വത്സമ്മ ജോസ് ആമുഖ ഭാഷണം നടത്തി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു ജോസഫ്, പിടിഎ പ്രസിഡന്റ് ജോണ്‍സണ്‍ പുലിയുറുമ്പില്‍, ലഹരി വിരുദ്ധ സംഘടന അനിമേറ്റര്‍മാരായ സിസ്റ്റര്‍ റോസ് മരിയ, ജിജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകരായ ഷാജി തോമസ്, ഷിന്റോ മാത്യു, ബീന ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.