പുറത്തെരുവത്ത് പെരുങ്കളിയാട്ടം അന്നദാനത്തിന് അരിയുണ്ടാക്കാന്‍ ഒന്നരക്കേറില്‍ നെല്‍കൃഷി

Wednesday 27 June 2018 9:00 pm IST

 

പയ്യന്നൂര്‍: പെരുങ്കളിയാട്ടത്തിനെത്തുന്നവര്‍ക്കുള്ള അന്നദാനത്തിന് ക്ഷേത്രം നെല്‍കൃഷിയിറക്കി. കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഡിസമ്പറില്‍ നടക്കുന്ന കളിയാട്ടത്തിനായാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് വിരുപ്പ് കൃഷി ചെയ്യുന്നത്. ക്ഷേത്ര സ്ഥാനികര്‍, കൂട്ടായ്മക്കാര്‍, ആലോഷക്കമ്മറ്റി, നാട്ടുകാര്‍ തുടങ്ങിയവര്‍ ഒത്തുകൂടി ഞാറ് നടീല്‍ നടത്തി. സ്ഥാനികരായ വടക്കിനിയില്‍ കുഞ്ഞമ്പു അന്തിത്തിരിയന്‍, കുഞ്ഞിപ്പുരയില്‍ രവീന്ദ്രന്‍ കോമരം, പടോളി രാജീവന്‍ കോമരം, ആയക്കാരന്‍ രാജീവന്‍ കോമരം, കമ്മറ്റി ചെയര്‍മാന്‍ എം.പി.തിലകന്‍, പി.വി.തമ്പാന്‍, എം.എന്‍.സുനില്‍ കുമാര്‍, കൃഷി അസിസ്റ്റന്റ് കെ.ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി. അന്നദാനത്തിനായി കറികള്‍ക്കുള്ള നേന്ത്രവാഴക്കൃഷി തുടങ്ങിയ ഇവര്‍ പച്ചക്കറി കൃഷിയും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.