കിഡ്‌നി രോഗനിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നാളെ

Wednesday 27 June 2018 9:00 pm IST

 

ആലക്കോട്: നെല്ലിപ്പാറ വികസനസമിതി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും കിഡ്‌നി രോഗനിര്‍ണ്ണയ ക്യാമ്പും നാളെ രാവിലെ 8.30 മുതല്‍ നെല്ലിപ്പാറ ഹോളി ഫാമിലി പാരീഷ് ഹാളില്‍ നടക്കും. 

കിഡ്‌നി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യവ്യാപകമായി പടര്‍ന്നു പന്തലിച്ച കിഡ്‌നി ഫൗണ്ടേഷനിലുടെ നിരവദി ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഫാ.സേവിസ് ചിറമ്മേല്‍ ബോധവല്‍ക്കരണ ക്ലാസ്സും പ്രഫമിക പരിശോധനകളും നിര്‍വ്വഹിക്കും. അജിത്ത് വര്‍മ്മ (ആലക്കോട് കൊട്ടാരം) റഷീദ് സഖാഫി, ആലീസ് ജോസഫ്, ബിജു മുതുകാട്ടില്‍, ഷാജി തോമസ് എന്നിവര്‍ സംസാരിക്കും. റവ ഫാ.മാത്യു ആലംകോട്ട് അദ്ധ്യക്ഷത വഹിക്കും. ആദ്യം രജ്‌സ് ട്രേഷന്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രം ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് വികസന സമിതിക്ക് വേണ്ടി ഷാജി തോമസ് വെള്ളിലാംതടത്തില്‍, റവ. ഫാ. മാത്യു ആലംകോട്ട്, ബിജു പുത്തന്‍പുര, എം.കെ.സെബാസ്റ്റ്യാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 854771658.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.