മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. യുപി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു. സ്കൂളിലെ പൂര്‍വ്വ അധ്യാപകനായ കെ,സുധാകരന് മാസ്റ്ററാണ് പത്രം സ്പോണ്സര് ചെയ്തത്. സീനിയര്‍ ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.ബാബു സ്കൂള്‍ ലീഡര്‍ ഷാല്വിന് ജന്മഭൂമി പത്രം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ചന്ദ്രന് മാസ്റ്റര്‍, ജന്മഭൂമി മട്ടന്നൂര്‍ ലേഖകന്‍ സന്ദീപ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.കെ.ധനേഷ്, ജന്മഭൂമി ഏജന്റ് വി.വിനോദ്, ശ്രീജിത്ത് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രധാനധ്യാപകന് പി.എം.അംബുജാക്ഷന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: