ഉന്നതവിജയം നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

Wednesday 27 June 2018 9:02 pm IST

 

കണ്ണൂര്‍: കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, ഡിപ്ലോമ, ടി.ടി.സി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം ക്ലാസോ ഡിസ്റ്റിംഗ്ഷനോ നേടിയ പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കുന്നു. ഇതിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജാതി, പാസായ കോഴ്‌സ്, പഠിച്ച സ്‌കൂളിന്റെ/കോളേജിന്റെ പേര് എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷയും, ജാതിസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒരുമാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.