വീണ്ടും സജീവമാകുന്ന ക്വാറി മാഫിയ

Thursday 28 June 2018 3:19 am IST

അനധികൃതവും അനിയന്ത്രിതവുമായ പാറഖനനം സംസ്ഥാനത്ത് ഇപ്പോഴും വ്യാപകമാവുകയാണ്. പാറപൊട്ടിക്കലും മണ്ണെടുപ്പും അനധികൃതമായി തുടരുന്നത് കേരളത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ മാറ്റിമറിക്കും. അനുമതിയായി ലഭിക്കുന്ന ലൈസന്‍സുകളെക്കാളുപരി പാറമടകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പലയിടത്തും ഖനനം നടക്കുന്നത്. ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുന്നവയില്‍ സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടുന്നുണ്ട്.

രാഷ്ട്രീയ, ഉദ്യോഗസ്ഥ സംഘം ക്വാറിമാഫിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതായാണ് പലപ്പോഴും കാണാന്‍ കഴിയുന്നത്. ഇതിനെതിരെ അപൂര്‍വം ഉദ്യോഗസ്ഥര്‍  രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടത്തുകയും ചെയ്യും. മാഫിയാസംഘങ്ങളുടെ വഴികള്‍ ഇതോടെ സുരക്ഷിതമാക്കും. 

ലൈസന്‍സുപോലുമില്ലാതെ ഇപ്പോഴും സംസ്ഥാനത്ത് പലക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറികള്‍ വീണ്ടും അധികൃതരുടെ മൗനാനുവാദത്തോടെ ഇപ്പോള്‍ വീണ്ടും പലയിടത്തും തുറന്നിരിക്കുന്നു. സമീപവാസികളായവര്‍ പ്രതികരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയും മറ്റും ഇവരെ നേരിടുകയാണ് ക്വാറി മാഫിയകള്‍ ചെയ്യുന്നത്.

             സുദര്‍ശന്‍ 

             പത്തനംതിട്ട 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.