ഡോ. കെ. ജയപ്രസാദ് കേന്ദ്ര സര്‍വകലാശാല പ്രൊ വൈസ്ചാന്‍സലര്‍

Thursday 28 June 2018 3:30 am IST

തിരുവനന്തപുരം: ഡോ. കെ. ജയപ്രസാദിനെ കാസര്‍കോട് ആസ്ഥാനമായുള്ള  കേന്ദ്ര സര്‍വകലാശാല പ്രൊ-വൈസ്ചാന്‍സലറായി നിയമിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റാണ് ഡോ. ജയപ്രസാദ്.    

കേന്ദ്ര സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ഡീന്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. മഹാത്മാ അയ്യന്‍കാളി സ്റ്റഡി സെന്ററിന്റെ കേരളഘടകം ഡയറക്ടര്‍ കൂടിയാണ് ജയപ്രസാദ്. ഐസിഎസ്എസ്ആര്‍ ഉപദേശക സമിതി അംഗം, ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിക്കുന്നു. പതിനഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടണ്ട്.  

തിരുവനന്തപുരം പാപ്പനംകോട് അമൃതനഗറില്‍ നാരായണീയത്തിലാണ് താമസം. ഭാര്യ ഡോ. ആര്‍. ശ്യാമള ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ്. മകള്‍ ഡോ. പാര്‍വതി നാരായണി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. ഇളയമകള്‍ പാര്‍വതി നന്ദിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.