ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മറഡോണ

Thursday 28 June 2018 3:35 am IST

മോസ്‌ക്കോ: എനിക്ക് സുഖമാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയഘോഷത്തിനിടെ ഡോക്ടറെ കണ്ടശേഷം സംസാരിക്കുകയായിരുന്നു മറഡോണ.

ആശുപത്രിയില്‍ പോയില്ല. ഇടവേളയ്ക്ക് തന്റെ കഴുത്തിന് പരിക്കേറ്റു. അതാണ് പ്രശ്‌നമായത്. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. രണ്ടാം പകുതിക്ക് മുമ്പ് സ്‌റ്റേഡിയം വിട്ടു പോകണമെന്ന് തന്നെ പരിശോധിച്ച ഡോക്ടര്‍ ആവശ്യപ്പെട്ടു. വിജയം പിടിക്കാനായി ടീം പൊരുതുമ്പോള്‍ തനിക്കെങ്ങിനെ സ്‌റ്റേഡിയം വിടാനാകും.തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഗ്രൗണ്ടില്‍ മെസി നടത്തിയതിനെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പ്രകടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.