മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ പിതാവ് അന്തരിച്ചു

Thursday 28 June 2018 7:59 am IST

ന്യൂ​യോ​ര്‍​ക്ക്: പോ​പ് ഇ​തി​ഹാ​സമായിരുന്ന മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ പിതാവ് ജോ ​ജാ​ക്സ​ണ്‍(89) അന്തരിച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ലാ​സ് വേ​ഗാ​സി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം. ഏ​റെ​ക്കാ​ല​മാ​യി ജോ ​ജാ​ക്സ​ണ്‍ പാ​ന്‍​ക്രി​യാ​റ്റി​ക് കാ​ന്‍​സ​റി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ ഒമ്ബതാം ച​ര​മ വാ​ര്‍​ഷി​ക​ത്തി​നു ര​ണ്ടു ദി​വ​സം മാ​ത്രം ബാക്കിനില്‍ക്കേയാണ് പി​താ​വി​ന്‍റെ മ​ര​ണം. പിതാവും മൈ​ക്കി​ളും തമ്മിലുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല . ജീ​വി​ത​ത്തി​ല്‍ പ​രു​ക്ക​നാ​യി​രു​ന്ന പിതാവില്‍നിന്നും ത​നി​ക്കു ക്രൂ​ര പീ​ഡ​ന​മേ​ല്‍​ക്കേ​ണ്ടി​വ​ന്നി​രു​ന്ന​താ​യി മൈ​ക്കി​ള്‍ ജാ​ക്സ​ണ്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ശ​സ്ത ഗാ​യി​ക ജാ​ന​റ്റ് ജാ​ക്സ​ണ്‍ മ​ക​ളാ​ണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.